നല്ലവനും വിശ്വസ്തനുമായ ലൂക്കാസാറെ .. സമാധാനത്തോടെ പോകുക (ജോളി അടിമത്ര- ഉയരുന്ന ശബ്ദം-117)

നല്ലവനും വിശ്വസ്തനുമായ ലൂക്കാസാറെ .. സമാധാനത്തോടെ പോകുക (ജോളി അടിമത്ര- ഉയരുന്ന ശബ്ദം-117)

അദ്ദേഹം യാത്രയായി എന്നു പറയുന്നതിനേക്കാള്‍ ചേര്‍ക്കപ്പെട്ടു അല്ലെങ്കില്‍ സ്വീകരിക്കപ്പെട്ടു എന്നു പറയാനാണ് എനിക്കിഷ്ടം. കാരണം അദ്ദഹം ബൈബിളില്‍ പറയുന്നതുപോലെ ' നല്ലവനും വിശ്വസ്തനുമായ ദാസനാ' യിരുന്നു. ഈ ലൂക്കാസ് സര്‍ എന്ന ഡോ.എം.കെ.ലൂക്കാ എനിക്കാരുമല്ല. ഞാനദ്ദേഹത്തിന്റെ ശിഷ്യയല്ല. അവരുടെ ക്‌നാനായ സഭയിലെ അംഗമല്ല. പത്തുപൈസയുടെ ഗുണവും എനിക്കദ്ദേഹത്തെക്കൊണ്ട് ഉണ്ടായിട്ടില്ല.. ഞാനതിന് അദ്ദേഹത്തെ സമീപിച്ചിട്ടുമില്ല. പിന്നെങ്ങനെ ആ മനുഷ്യനെ ഞാന്‍ അടുത്തറിഞ്ഞു എന്നല്ലേ ?.